മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണം
Sunday, August 18, 2019 10:40 PM IST
പാലക്കാട്: 2018 ഓ​ഗ​സ്റ്റി​ലേ​തു​പോ​ലെ ശ​ക്ത​മ​ല്ലെ​ങ്കി​ലും ഈ ​വ​ർ​ഷ​വും ഏ​താ​ണ്ട് സ​മാ​ന​മാ​യ ത​ല​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യും പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും സം​സ്ഥാ​നം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ട്ടേ​റെ​പ്പേ​ർ നി​സ്സ​ഹാ​യ​രാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മ​തി​ക​ൾ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു.
അ​തി​നാ​യി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, സി .​എം .ഡി ​ആ​ർ .എ​ഫ്, ധ​ന​കാ​ര്യ​വ​കു​പ്പ്, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ഡി.​ഡി ആ​യോ ചെ​ക്ക് ആ​യോ തു​ക സം​ഭാ​വ​ന ചെ​യ്യാം. അ​ല്ലെ​ങ്കി​ൽ സി .​എം .ഡി ​ആ​ർ. എ​ഫ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ​യും തു​ക ന​ൽ​കാ​വു​ന്ന​താ​ണ്. ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന തു​ക ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. 999.598 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത്. 16,16,40,418 കോ​ടി​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ലാ ഭ​ര​ണ​കൂ​ടം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച​ത്.
നി​സ​ഹാ​യ​രാ​യ​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ ത​ന്നെ ഈ ​വ​ർ​ഷ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മ​തി​ക​ൾ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.