നേ​ന്ത്ര​പ്പ​ഴ​ത്തി​ന് വി​ല ഉ​യ​രും
Sunday, August 18, 2019 10:40 PM IST
ഒ​റ്റ​പ്പാ​ലം: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഓ​ണ​വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തി​ന് വി​ല കു​തി​ച്ചു​യ​രും. നി​ല​വി​ൽ കി​ലോ​ഗ്രാ​മി​ന് 50 രൂ​പ​യാ​ണ് വി​ല. ഇ​നി​യും ഇ​ത് വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​തോ​ടൊ​പ്പം പ​ച്ച​ക്ക​റി​ക്കും വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കും. ഇ​പ്പോ​ൾ ത​ന്നെ പ​ച്ച​ക്ക​റി​ക്ക് തീ​വി​ല​യാ​ണ്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി​യും വാ​ഴ​കൃ​ഷി​യു​മാ​ണ് വ്യാ​പ​ക​തോ​തി​ൽ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച​ത്. അ​ന്യ​സം​സ്ഥാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് മ​ല​യാ​ളി​ക​ൾ ഓ​ണം ഉ​ണ്ണു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​യും നേ​ന്ത്ര​പ്പ​ഴ​വും ഒ​രു​പ​രി​ധി​വ​രെ വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ കാ​ര​ണം ക​ഴി​ഞ്ഞി​രു​ന്നു.