അ​രി​യൂ​ർ​തോ​ട് ക​ര​ക​വി​ഞ്ഞ് കൃ​ഷി​ന​ശി​ച്ചു
Monday, August 19, 2019 10:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മൈ​ലാം​പാ​ടം പ​റാ​ട്ടി​പ്പ​ടി​യി​ൽ അ​രി​യൂ​ർ​തോ​ട് ക​വി​ഞ്ഞൊ​ഴു​കി പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശി​ച്ചു. പ​റാ​ട്ടി​പ്പ​ടി ഭാ​ഗ​ത്താ​ണ് അ ​രി​യൂ​ർ​തോ​ട് ക​വി​ഞ്ഞൊ​ഴു​കി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്നം​പു​റ​ത്ത് ഖാ​ലി​ദി​ന്‍റെ 600 വാ​ഴ​ക​ൾ ന​ശി​ച്ചു. തോ​ട് നി​റ​ഞ്ഞൊ​ഴു​കി മ​ണ​ൽ​കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​യ​റി​യ​തോ​ടെ വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.
200-ഓ​ളം വാ​ഴ​ക​ൾ വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തു. മ​ണ​ൽ​നി​റ​ഞ്ഞ കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നാ​ണ് ബാ​ക്കി​വ​രു​ന്ന വാ​ഴ​ക​ൾ ന​ശി​ച്ച​ത്. മ​ണ​ൽ ഒ​ഴി​വാ​ക്കി കൃ​ഷി​യി​ട​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക വി​ഷ​മ​ക​ര​മാ​ണ്. കു​ല​യ്ക്കാ​റാ​യ വാ​ഴ​ക​ളാ​ണ് ന​ഷ്ട്ട​മാ​യ​ത്. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​യാ​ൽ കൃ​ഷി തു​ട​രാ​നാ​കൂ എ​ന്നാ​ണ് കാ​ദ​ർ എ​ന്ന ക​ർ​ഷ​ക​ര​ൻ പ​റ​ഞ്ഞു.