കു​ടും​ബ​വ​ഴ​ക്ക്: ഭാ​ര്യാ​പി​താ​വ് മ​രു​മ​ക​നെ കൊ​ല​പ്പെ​ടു​ത്തി
Tuesday, August 20, 2019 12:39 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു ഭാ​ര്യാ​പി​താ​വ് മ​രു​മ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. തു​ടി​യ​ല്ലൂ​ർ ഇ​ട​യാ​ർ​പാ​ള​യം രാ​ജേ​ന്ദ്ര​നാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ശാ​ലി​നി(20) യു​ടെ പി​താ​വ് കു​മാ​റാ​ണ് പ്ര​തി.

പെ​യി​ന്‍റ​റാ​യ രാ​ജേ​ന്ദ്ര​ൻ ജോ​ലി​ക്കു​പോ​കാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി കു​മാ​റി​ന്‍റെ ഭാ​ര്യ മീ​ന രാ​ജേ​ന്ദ്ര​ന്‍റെ അ​മ്മ ഉ​മാ​റാ​ണി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. ഇ​തി​ൽ കു​പി​ത​നാ​യ രാ​ജേ​ന്ദ്ര​ൻ മീ​ന​യു​ടെ ക​ര​ണ​ത്ത​ടി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യ കു​മാ​ർ മ​രു​മ​ക​​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ശാ​ലി​നി ക​ഴി​ഞ്ഞ​ദി​വ​സം ആ​ണ്‍​കു​ഞ്ഞി​നു ജന്മം​ ന​ല്കി​യി​രു​ന്നു.