നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം പെ​രു​കി
Wednesday, August 21, 2019 10:50 PM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം പൊ​ന്നം​കോ​ട് എ​ടാ​യ്ക്ക​ലി​നു​സ​മീ​പം ക​ഐ​സ് അ​ർ​ടി​സി ബ​സ് മി​നി ലോ​റി​യി​ലി​ടി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ മി​നി ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​സ​ങ്ങ​ളാ​യു​ള്ള റോ​ഡ് നി​ർ​മാ​ണ​വും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം.

റോ​ഡി​ലെ നി​ര​പ്പു​വ്യ​ത്യാ​സ​വും കു​ഴി​ക​ളും വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്. കാ​ഞ്ഞി​ക്കു​ളം വ​ള​വ്, ക​ല്ല​ടി​ക്കോ​ട് ചു​ങ്കം​മു​ത​ൽ തു​പ്പ​നാ​ട് ന​ഴ്സ​റി ക​വ​ല​വ​രെ, പ​ന​യ​ന്പ​ടം, പ​ള്ളി​പ്പ​ടി, മു​ട്ടി​ക്ക​ൽ​ക്ക​ണ്ടം, ഇ​ട​ക്കു​ർ​ശി, ശി​രു​വാ​ണി ക​വ​ല, മാ​ച്ചാം​തോ​ട്, പൊ​ന്നം​കോ​ട് ക​നാ​ൽ​പ​ലം, എ​ടാ​യ്ക്ക​ൽ വ​ള​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.