യാ​ത്രാ​സൗ​ക​ര്യം നി​ല​ച്ച ഉൗ​ട്ട​റ-​ആ​ല​ന്പ​ള്ളം റോ​ഡ് വേ​ഗ​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണം
Wednesday, August 21, 2019 10:50 PM IST
കൊ​ല്ല​ങ്കോ​ട്: യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​താ​യ ഉൗ​ട്ട​റ-​ആ​ല​ന്പ​ള്ളം റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നാ​ല്പ​തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ റോ​ഡ് ഉ​ട​നേ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ര​ന്ധ്രി അ​റി​യി​ച്ചു. ആ​ല​ന്പ​ള്ളം നി​ല​ന്പ​തി​പാ​ലം പു​ന​ർ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് സ്ഥ​ലം എം​എ​ൽ​എ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.
ഉൗ​ട്ട​റ​മു​ത​ൽ കോ​വി​ല​കം മൊ​ക്കു വ​രെ​യു​ള്ള പാ​ത വ​ട​വ​ന്നൂ​ർ,
കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ്. ഒ​രു​വ​ർ​ഷം​മു​ന്പ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ല​ന്പ​ള്ളം നി​ല​ന്പ​തി​പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ നാ​ട്ടു​കാ​ർ പാ​ല​ത്തി​ൽ ഇ​രു​ന്ന് ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു.
അ​ഞ്ചു​വ​ർ​ഷ​മാ​യി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ജോ​ലി ന​ട​ക്കാ​ത്ത​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര ദു​ഷ്ക്ക​ര​മാ​ണ്. കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്പോ​ൾ പു​തു​ന​ഗ​രം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ആ​ല​ന്പ​ള​ളം ബൈ​പ്പാ​സ് വ​ഴി​യാ​ണ്സ​ഞ്ച​രി​ക്കു​ന്ന​ത്.
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ബൈ​പാ​സ് റോ​ഡ് പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്.
വാ​ഹ​ന​സ​ഞ്ചാ​രം മു​ട​ങ്ങി​യ​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കൂ​ളി​ലേ​ക്ക് പോ​യി​വ​രു​ന്ന​ത് ഏ​റെ വി​ഷ​മ​ക​ര​മാ​ണ്.
മി​ക്ക ര​ക്ഷിതാ​ക്ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ൽ താ​മ​സി​പ്പി​ച്ചാ​ണ് പ​ഠ​ന​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന കോ​ണ്‍​വ​ന്‍റ് സ്കു​ളും ഈ ​റോ​ഡി​ലാ​ണു​ള്ള​ത്. ത​ക​ർ​ന്ന ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രം പോ​ലും ഭീ​ഷ​ണി​യി​ലാ​ണ്.