സം​ക്ഷി​പ്ത വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ
Wednesday, August 21, 2019 10:50 PM IST
പാ​ല​ക്കാ​ട്: ഓ​ണ്‍​ലൈ​നാ​യു​ള്ള സം​ക്ഷി​പ്ത വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ 2020-ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ തു​ട​ങ്ങും. സെ​പ്റ്റം​ബ​ർ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റു​ക​ൾ തി​രു​ത്താം.
സ​മ്മ​തി​ദാ​യ​ക​രു​ടെ വി​വ​ര​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്താം. വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ ’മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും, എ​ൻ.​വി. എ​സ്.​പി. പോ​ർ​ട്ട​ൽ / സി.​ഇ.​ഒ. യു​ടെ വെ​ബ് സൈ​റ്റ്, അ​ക്ഷ​യ ഉ​ൾ​പ്പ​ടെ​യു​ള്ള പൊ​തു സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ, ഇ. ​ആ​ർ.​ഒ. / ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സി​ലു​ള്ള വോ​ട്ട​ർ സേ​വ​ന കേ​ന്ദ്രം, എ​ന്നി​വ​യി​ലൂ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്താം . ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക് 1950 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ വി​ളി​ച്ചും വി​വ​ര​ങ്ങ​ൾ അ​റി​യാം.