സി​ഡ്കോ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് കി​ണ​ത്തു​ക​ട​വി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കും
Wednesday, August 21, 2019 10:52 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​റി​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഡ്കോ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കി​ണ​ത്തു​ക​ട​വി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു ചു​റ്റും വീ​ടു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​റി​ച്ചി​യി​ൽ​നി​ന്നും കി​ണ​ത്തു​ക​ട​വി​ലേ​ക്ക് സ്ഥ​ലം​മാ​റ്റാ​ൻ കൊ​സി​മ സം​ഘം ഭാ​ര​വാ​ഹി​ക​ൾ തീ​രു​മാ​നി​ച്ച​ത്. 42 ഏ​ക്ക​റി​ൽ കൊ​സി​മ ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് എ​ന്ന പേ​രി​ലാ​ണ് സി​ഡ്കോ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​കൃ​തി​യെ ബാ​ധി​ക്കാ​ത്ത​തും മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത​തു​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ഇ​വി​ടെ ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ല്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

കേ​സെടുത്തു

കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​വി​ല്പ​ന​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ടാ​സ്മാ​ക് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. ഹോ​പ്പ് കോ​ള​ജ് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​സ്മാ​ക് ബാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​ണി​ക​ണ്ഠ​നെ​തി​രേ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ സു​രേ​ഷി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത​ത്.
നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യ​വി​ല്പ​ന തു​ട​ങ്ങി​യ​തി​നെ ചോ​ദ്യം ചെ​യ്ത ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ സു​രേ​ഷി​നെ ജീ​വ​ന​ക്കാ​ര​ൻ മ​ണി​ക​ണ്ഠ​ൻ ആ​ക്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും​ചെ​യ്തു.
പീ​ള​മേ​ട് പോ​ലീ​സി​ൽ സു​രേ​ഷ് ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​ണി​ക​ണ്ഠ​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

അ​ധ്യാ​പ​ക​യോ​ഗം

കോ​യ​ന്പ​ത്തൂ​ർ: ലി​സ്യു മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രേ​ഷി​ത​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി യോ​ഗം ന​ട​ത്തി.
സി​എം​ഐ കോ​യ​ന്പ​ത്തൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗം മേ​ഘാ​ല​യ സ​ർ​ക്കാ​ർ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​സി.​വി.​ആ​ന​ന്ദ​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​എം​ഐ പ്രൊ​വി​ൻ​ഷ്യാ​ലും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ജോ​യി കൊ​ളേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ഗി​ൽ​സ​ണ്‍ ജോ​ണ്‍, അ​ഭി​ന​വ് വി​ശ്വ​നാ​ഥ്, ഫാ. ​ഫ്രാ​ൻ​സി​സ് തൈ​വ​ള​പ്പി​ൽ, ഫാ. ​ഫി​ലി​പ്പ് പൊ​ന്തേ​ക്ക​ൻ, ഫാ. ​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ തു​ട​ങ്ങി​യ​വ​ർ ചടങ്ങിൽ പ്ര​സം​ഗി​ച്ചു.
കേ​ര​ളം, ത​മി​ഴ്നാ​ട് എ​ന്നീ സംസ്ഥാന​ങ്ങ​ളി​ലെ 130 സി​എം​ഐ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ പ്രസ്തുത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.