അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി രാ​ജ്യാ​ന്ത​ര ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വൈ​റ്റി​സ്
Wednesday, August 21, 2019 10:52 PM IST
നെന്മാ​റ: മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​വാ​ൻ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സ​ജ്ജ​മെ​ന്ന് സി​ഇ​ഒ ഡോ​ക്ട​ർ പി.​മോ​ഹ​ന​കൃ​ഷ്ണ​ൻ.
ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള അ​വൈ​റ്റി​സി​ൽ മ​ൾ​ട്ടി​വെ​സ​ൽ കോം​പ്ല​ക്സ് ആ​ൻ​ജി​യോ പ്ലാ​സ്ട്രി ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ജ​പ്പാ​നി​ൽ​നി​ന്നും എ​ത്തി​യ സീ​രി​യോ​കോ​ഹാ​മ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ക​സു​ഹി​രോ ആ​ഷി​ദ​യെ സ്വാ​ഗ​തം ചെ​യ്തു​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്തി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച വൃ​ക്ക​ക​ളും ക​ര​ളും ത​ക​രാ​റി​ലാ​യ മ​റ്റു പ​ല സ​ങ്കീ​ർ​ണ്ണ​ത​ക​ളു​മു​ള്ള എ​ഴു​പ​ത്തി​മൂ​ന്ന് വ​യ​സു​ള്ള രോ​ഗി​ക്ക് സാ​ധാ​ര​ണ ബെ​പാ​സ് സ​ർ​ജ​റി അ​സാ​ധ്യ​മാ​യ സ്ഥാ​ന​ത്താ​ണ് മ​ൾ​ട്ടി​വെ​സ​ൽ കോം​പ്ല​ക്സ് ആ​ൻ​ജി​യോ പ്ലാ​സ്ട്രി എ​ന്ന ഈ ​അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​ക്കാ​യി ഡോ. ​ക​സു​ഹി​രോ ആ​ഷി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം അ​വൈ​റ്റി​സി​ൽ ത​യാ​റെ​ടു​ക്കു​ന്ന​ത്.
ഇ​രു​പ​ത്തി​ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​പ​രി​ച​യ​മു​ള്ള ജ​പ്പാ​നി​ലെ ഏ​റ്റ​വും മി​ക​ച്ച ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​ക​സു​ഹി​രോ ആ​ഷി​ദ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​ണ്.
രോ​ഗി​ക​ൾ​ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​വാ​നാ​യി വി​വി​ധ അ​ന്താ​രാ​ഷ്ട്ര ആ​ശു​പ​ത്രി​ക​ളെ
ഏ​കോ​പി​പ്പി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വൈ​റ്റി​സി​ന് സാ​ധി​ക്കു​മെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ശാ​ന്തി പ്ര​മോ​ദും ജ്യോ​തി പാ​ലാ​ട്ടും പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി ന​ട​ക്കു​ന്ന ഈ ​ശ​സ്ത്ര​ക്രി​യ​ക്ക് ഡോ. ​ക​സു​ഹി​രോ ആ​ഷി​ദ നേ​തൃ​ത്വം വ​ഹി​ക്കു​ന്നു​വെ​ന്നു​ള്ള​ത് ആ​ത്മ​വി​ശ്വാ​സം കൂ​ടു​ത​ൽ ന​ല്കു​ന്നു​വെ​ന്ന് അ​വൈ​റ്റി​സി​ലെ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സു​നി​ൽ ശി​വ​ദാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ജീ​ഷ് ഗോ​പാ​ല​ൻ എ​ന്നി​വ​രും പത്രസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.