ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ കൈ​ത്താ​ങ്ങാ​യി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കാ​ല​ിത്തീ​റ്റ
Wednesday, August 21, 2019 10:52 PM IST
പാലക്കാട്: മ​ഴ​ക്കെ​ടു​തി​യി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണ​ത്തി​നാ​യി ചി​റ്റൂ​രി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ 20000 കി​ലോ കാ​ല​ത്തീ​റ്റ അ​യ​ച്ചു.
ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജെ.​എ​സ് ജ​യ​സു​ജീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ചി​റ്റൂ​ർ ക്ഷീ​ര വി​ക​സ​ന ബ്ലോ​ക്കി​ലെ പ​രി​ശി​ക്ക​ൽ, മൂ​ല​ത്ത​റ, കു​ന്ന​ങ്കാ​ട്ടു​പ​തി, കു​മ​ര​ന്നൂ​ർ എ​ന്നീ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് 20,000 കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.
സി​വി​ൽ സ്റ്റേ​ഷ​നി​ൽ കാ​ലി​ത്തീ​റ്റ​യു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി നി​ർ​വ​ഹി​ച്ചു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എം.​പി പ​റ​ഞ്ഞു. അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ എ. ​അ​നു​പ​മ, രാ​ജ​മാ​ണി​ക്യം, ഇ. ​സ​ച്ചി​ദാ​ന​ന്ദ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​ടി സു​രേ​ഷ് കു​മാ​ർ, ഡി.​ജ​യ​പ്ര​കാ​ശ്, പീ​റ്റ​ർ അ​മ​ൽ രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.