ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല ;ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി
Friday, August 23, 2019 12:54 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: 2017 ൽ ​ന​ഷ്ട​പ്പെ​ട്ട വാ​ഴ​യു​ടെ ന​ഷ്ട പ​രി​ഹാ​ര തു​ക ന​ൽ​കി​യി​ല്ല എ​ന്ന് ആ​രോ​പി​ച്ച് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ക​ർ​ഷ​ക​യു​വാ​വ് കൃ​ഷി ഓ​ഫീ​സി​ലെ​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ കൃ​ഷി ഓ​ഫീ​സി​ലാ​ണ് ക​ർ​ഷ​ക യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ൽ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.
പൂ​ഞ്ചോ​ല കോ​ടി​ക്ക​ൽ വീ​ട്ടി​ൽ കെ.​സി ജോ​ബി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ കൃ​ഷി​ഭ​വ​ൻ പ​രി​സ​ര​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. കൃ​ഷി നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി ഓ​ഫീ​സ​റു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കാ​നി​ൽ കൊ​ണ്ടു വ​ന്ന പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രെ​ത്തി ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. 2017ൽ ​ഇ​ൻ​ഷൂ​ർ ചെ​യ്ത മൂ​വാ​യി​രം വാ​ഴ​ക​ൾ ന​ശി​ച്ചു പോ​യ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ത​നി​ക്ക് ല​ഭി​ക്കാ​നു​ള്ള​തെ​ന്ന് ജോ​ബി പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ഷി ഓ​ഫീ​സി​ന്‍റെ അ​നാ​സ്ഥ മൂ​ല​മാ​ണ് കാ​ല​താ​മ​സം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ശി​ച്ചു​പോ​യ കൃ​ഷി​ക്കാ​യി എ​ടു​ത്തി​രു​ന്ന വാ​യ്പ​യി​ൽ പ​ലി​ശ ക​യ​റി ക​ട​ക്കെ​ണി​യി​ലാ​യി. ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​നി​ല തു​ട​ർ​ന്നാ​ൽ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ വ​ഴി​യി​ല്ലെ​ന്നും ജോ​ബി പ​റ​ഞ്ഞു.