അ​യി​ലൂ​ർ ഐ എ​ച്ച് ആ​ർ ഡി കോ​ള​ജി​ലെ ക്ലാ​സ് മു​റി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും
Friday, August 23, 2019 12:54 AM IST
അ​യി​ലൂ​ർ: ഐ ​എ​ച്ച് ആ​ർ ഡി ​കോ​ളേ​ജി​ൽ യു​പി സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​നു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പു​തി​യ ക്ലാ​സ് മു​റി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള കോ​ളേ​ജി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജി​ന്‍റെ
സം​ര​ക്ഷ​ണ​ത്തി​നാ​യി കെ ​എ​സ് യു ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അവർ. 24നു ​ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജി​ൽ വ​ച്ച് ന​ട​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും, കോ​ളേ​ജ് അ​ധി​കൃ​ത​രു​ടെ​യും, ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ ഇ​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു.
കെ എ​സ് യു നെന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് പ്രി​ൻ​സ് ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, കെ.​എ. ച​ന്ദ്ര​ൻ എ​ക്സ് എം​എ​ൽ​എ, ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ജി എ​ൽ​ദോ , എം.​പ​ദ്മ​ഗി​രീ​ശ​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് കെ.​കെ. കു​ഞ്ഞു​മോ​ൻ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം ഷാ​ജ​ഹാ​ൻ, കെ എസ് യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി​ഷ്ണു, കെ.​കു​ഞ്ഞ​ൻ, കെ.​എ​സ്.​യു ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​അ​നൂ​പ്, ഡാ​നി​ഷ് മാ​ത്യു, കെ.​അ​ജി, ആ​ർ രാ​ജേ​ഷ്, ആ​ർ.​രോ​ഷി​ത്ത്, കെ, ​ജി രാ​ഹു​ൽ,കി​ഷോ​ർ,അ​ഞ്ജ​ന,ഷ​നൂ​പ് പൂ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.