കാ​മ​റാ​മാ​നാ​യ സി.​കെ.​ജി സ​ഖാ​വ് ഇ​നി ഓ​ർ​മ്മ
Friday, August 23, 2019 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി:​ഇ​ന്ന​ലെ നി​ര്യാ​ത​നാ​യ മു​തി​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ക​ണ്ണ​ന്പ്ര ചേ​വ​ക്കോ​ട് സി. ​കെ ഗോ​പാ​ല (89)നെ ​കു​റി​ച്ച് പ​റ​യു​ന്പോ​ൾ പെ​ട്ടെ​ന്ന് ഓ​ർ​മ്മ​യി​ൽ വ​രി​ക ഏ​ത് സ​മ​യ​വും കാ​മ​റ ക​രു​തു​ന്ന നേ​താ​വ് എ​ന്നാ​കും. കാ​മ​റ​യി​ല്ലാ​തെ ഗോ​പാ​ലേ​ട്ട​നെ കാ​ണാ​ൻ ക​ഴി​യി​ല്ല. അ​തും വി​ല പി​ടി​പ്പു​ള്ള ന​ല്ല കാ​മ​റ​യാ​ണു​താ​നും. പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ​ക്ക് പോ​കു​ന്പോ​ഴെ​ല്ലാം കാ​മ​റ ക​യ്യി​ൽ ക​രു​തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. സ്റ്റേ​ജി​ൽ ക​യ​റി ഗോ​പാ​ലേ​ട്ട​ൻ കു​റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും. കാ​മ​റ​യും ഫോ​ട്ടോ​ഗ്രാ​ഫി​യു​മൊ​ന്നും അ​ധി​കം പ്ര​ചാ​ര​ത്തി​ലാ​കാ​ത്ത കാ​ലം മു​ത​ൽ​ക്കെ ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് സൂ​ക്ഷി​ച്ചു. എ ​കെ ജി​യും, ഇ ​എം എ​സും മു​ത​ൽ ഇ​പ്പോ​ഴു​ള്ള എ​ല്ലാ നേ​താ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത് സൂ​ക്ഷി​ക്കു​ന്പോ​ൾ കാ​മ​റ​ക്ക് മു​ന്നി​ൽ അ​പൂ​ർ​വ്വ​മാ​യി മാ​ത്ര​മേ സി ​കെ ജി ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു​ള്ളൂ. സി ​കെ ജി ​എ​ടു​ത്ത പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ട്ടോ​ക​ൾ സ്വ​ന്തം ചി​ല​വി​ൽ ആ​ൽ​ബ​മാ​ക്കി സി​പി എം ​വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ത്ര​ങ്ങ​ളി​ൽ വ​ന്നി​രു​ന്ന പ്ര​ധാ​ന​വാ​ർ​ത്ത​ക​ൾ ഡ​യ​റി​ക​ളി​ൽ വെ​ട്ടി ഒ​ട്ടി​ച്ച് തി​യ്യ​തി ഉ​ൾ​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഒ​രു ശേ​ഖ​ര​വും പാ​ർ​ട്ടി ഓ​ഫീ​സി​ലു​ണ്ട്.​ഇ​ത്ത​ര​ത്തി​ൽ സി ​കെ ജി​യു​ടെ വി​ര​ൽ തു​ന്പി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത അ​ന്പ​തോ​ളം ആ​ൽ​ബ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​ക്ക് വേ​ണ്ടി സ​മ​ർ​പ്പി​ച്ചാ​ണ് ഗോ​പാ​ലേ​ട്ട​ൻ വേ​ർ​പി​രി​യു​ന്ന​ത്. ക​മ്മ്യൂ​ണി​സ്റ്റ്കാ​ര​ൻ എ​ന്ന​തി​നൊ​പ്പം ന​ല്ലൊ​രു ഉ​ത്സ​വ​പ്രേ​മി കൂ​ടി​യാ​യി​രു​ന്നു സി.​കെ.​ജി.​ക​ണ്ണ​ന്പ്ര വേ​ല ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​യാ​യും ര​ക്ഷാ​ധി​കാ​രി​യാ​യും പ​തി​റ്റാ​ണ്ടു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു.​ക​ഴി​ഞ്ഞ വ​ർ​ഷ​വും സി ​കെ ജി ​ത​ന്നെ​യാ​യി​രു​ന്നു ര​ക്ഷാ​ധി​കാ​രി. വെ​ടി​ക്കെ​ട്ടി​ന് നി​യ​ന്ത്ര​ണം വ​രു​ന്ന​തി​ന് മു​ന്പ് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യും സി ​കെ ജി ​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. വേ​ല​ക​ൾ​ക്കും പൂ​ര​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന കു​ഴി​മി​ന്ന​ലി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യ സം​സ്ഥാ​ത്ത് ആ​ദ്യ​മാ​യി കൊ​ണ്ട് വ​ന്ന​ത് സി ​കെ ജി ​യാ​യി​രു​ന്നു. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ടി​ക്കെ​ട്ട് ഒ​രു​ക്കു​ന്ന​തി​നും പാ​ർ​ട്ടി പ​താ​ക​ക​ൾ ആ​ലേ​ഖ​നം ചെ​യ്ത കു​ട അ​മി​ട്ടു​ക​ൾ പ​രീ​ക്ഷി​ച്ച​തി​നു പി​ന്നി​ലും ഗോ​പാ​ലേ​ട്ട​ന്‍റെ ബു​ദ്ധി​യാ​യി​രു​ന്നു. സി കെ ​ജി ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും താ​ങ്ങും ത​ണ​ലും എ​ല്ലാ വി​ധ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ വേ​ശു​വും ഉ​ണ്ടാ​കും. മ​ക്ക​ളി​ല്ലി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്കാ​രെ സ്വ​ന്തം മ​ക്ക​ളെ ക്കാ​ളു​പ​രി സ്നേ​ഹി​ച്ചി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​രു പോ​യാ​ലും എ​ന്തെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച് ക​ഴി​പ്പി​ച്ചി​ട്ടേ സി ​കെ ജി ​വി​ടാ​റു​ള്ളു.​സി​ഐ​ടി​യു​വി​ന്‍റെ ആ​ദ്യ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത ര​ണ്ട് പേ​രി​ൽ ഒ​രാ​ൾ സി ​കെ ജി ​യാ​യി​രു​ന്നു. മാ​ങ്ങോ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി സ​മ​രം ,മ​ഞ്ഞ​പ്ര ചി​റ ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ലും നേ​തൃ​ത്വ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സി ​പി എം ​വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​പ്പോ​ൾ ആ​ദ്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കൊ​ച്ചു കു​ട്ടി​ക​ൾ പോ​ലും സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന സി ​കെ ജി .