കി​ണ​ർ വൃ​ത്തി​യാ​ക്കി മാ​തൃ​കാ പ്ര​വ​ർ​ത്ത​നം
Friday, August 23, 2019 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ച​ങ്ങ​ലീ​രി ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ലെ ചെ​ളി​നി​റ​ഞ്ഞ 33 കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കി. ച​ങ്ങ​ലീ​രി ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ലെ ചെ​ളി​നി​റ​ഞ്ഞ കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കി.
നി​ല​ന്പൂ​രി​ലെ പോ​ത്തു​ക​ല്ല്, അ​ന്പു​ട്ടാം​പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ 33 കി​ണ​റു​ക​ളാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്.
വൈ​ദ്യു​തി​സം​വി​ധാ​നം ഒ​രു​ക്കാ​നു​ള്ള ജ​ന​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ വ​ലി​യ മോ​ട്ടോ​റു​ക​ളു​മാ​യാ​ണ് 35 പേ​ര​ട​ങ്ങു​ന്ന സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്.
ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ല​ന്പൂ​രി​ൽ ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി​യ​വ യ​ഥേ​ഷ്ടം എ​ത്തു​ന്നു. എ​ന്നാ​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഈ ​വാ​ർ​ത്ത​യ​റി​ഞ്ഞാ​ണ് സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. ഇ​തി​ന് ത​യാ​റാ​യി വ​ന്ന സം​ഘ​ത്തി​ന് ന​ല്ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ക്ല​ബ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ര​ണ്ടു​ദി​വ​സം​കൊ​ണ്ടാ​ണ് സം​ഘം 33 കി​ണ​റു​ക​ൾ ചെ​ളി​മാ​റ്റി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ ദു​ര​ന്ത​മ​നു​ഭ​വി​ച്ച നി​ല​ന്പൂ​രി​ലെ ജ​ന​ങ്ങ​ൾ ഇ​വ​രോ​ട് തി​രി​കെ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഷി​ഹാ​ബ്, സെ​ക്ര​ട്ട​റി സ​ഹ​ദ് പി, ​സ​ക്കീ​ർ, കെ.​പി.​ഷ​രീ​ഫ, അ​ഷ്റ​ഫ് പി, ​ഷ​മീ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ദ്യ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ​ത്.