കൈ​താ​ങ്ങാ​യി കോ​ങ്ങാ​ട് മ​ണ്ഡ​ലം വൈ​റ്റ് ഗാ​ർ​ഡു​ക​ളും
Friday, August 23, 2019 12:56 AM IST
ത​ച്ച​ന്പാ​റ: നി​ല​ന്പൂ​രി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വൈ​റ്റ് ഗാ​ർ​ഡു​ക​ളും. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള 100 ല​ധി​കം വൈ​റ്റ് ഗാ​ർ​ഡു​ക​ളും യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്.
വീ​ടു​ക​ൾ ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​യു​ള്ള അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട വൈ​റ്റ്ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ നി​ര​വ​ധി കി​ണ​റു​ക​ളാ​ണ് ശു​ചീ​ക​രി​ച്ച​ത്.
മു​ന്നൂ​റ് കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ജ​ല​നി​ധി കി​ണ​റും ഇ​തി​ൽ​പെ​ടും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ട് ശു​ചീ​ക​ര​ണ​വും ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ല്കി.
നി​ല​ന്പൂ​ർ, വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്ത​ത്. ര​ണ്ടു ബ​സു​ക​ളി​ലാ​യി പു​ല​ർ​ച്ചെ ആ​റി​ന് പു​റ​പ്പെ​ട്ട വൈ​റ്റ് ഗാ​ർ​ഡ് സം​ഘ​ത്തി​ന് കോ​ങ്ങാ​ട് മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി മൊ​യ്തു മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് നാ​ല​ക​ത്തി​ന് പ​താ​ക കൈ​മാ​റി ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു. റി​യാ​സ് നാ​ല​ക​ത്ത്, കാ​സിം കോ​ലാ​നി, മു​സ്ത​ഫ മു​ണ്ടം​പോ​ക്ക്, പി.​പി.​മു​സ്ത​ഫ, മു​സ്ത​ഫ താ​ഴ​ത്തേ​തി​ൽ, ന​സീ​ബ് ത​ച്ച​ന്പാ​റ, അ​ബ്ദു​ൾ ല​ത്തീ​ഫ്, നേ​തൃ​ത്വം ന​ല്കി.