അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീസ് ന​ൽ​കി
Sunday, September 8, 2019 11:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സ​ലീ​ന​യ്ക്ക് എ​തി​രെ ഇ​ട​ത് പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടി​സ് ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ഷൗ​ക്ക​ത്ത്, കെ. ​സാ​വി​ത്രി, രു​ഗ്മി​ണി, പ്ര​സ​ന്ന, സി.​എ​ച്ച്. ഷ​നൂ​ബ്, യു. ​സ​രോ​ജി​നി, രാ​ധാ​കൃ​ഷ്ണ​ൻ, ടി.​ഓ​മ​ന, പി​യൂ​ഷ്ബാ​ബു എ​ന്നി​വ​ർ ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി. സി ​പി ഐ - ​സി പി ​എം ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും മ​ണ​ല​ടി വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ്വ​ത​ന്ത്ര​ൻ വി​ജ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ 17 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ ഇ​ട​തു മു​ന്ന​ണി​ക്ക് ഒ​ൻ​പ​ത് പേ​രു​ടെ പി​ന്തു​ണ​യാ​യി.