കാ​ഞ്ഞി​ര​പ്പു​ഴ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു
Thursday, September 12, 2019 11:22 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​ൻ പി​ച്ച​ള​മു​ണ്ട അ​പ്രോ​ച്ച് റോ​ഡി​ന്‍റെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മാ​ണം കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചു. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്കി​ലേ​ക്ക് വ​ന്നി​രു​ന്ന പ്ര​ധാ​ന പൈ​പ്പ് റോ​ഡി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡി​നൊ​പ്പം ഇ​തും ഒ​ലി​ച്ചു​പോ​യി. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന​ത് പ്ര​യാ​സ​മാ​യി​രു​ന്നു. മ​ഴ കു​റ​ഞ്ഞ് ഡാ​മി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​പ്രോ​ച്ച്റോ​ഡി​ന്‍റെ താ​ൽ​ക്കാ​ലി​ക നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​ത്.

പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 3000 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള​മാ​ണ് മു​ട​ങ്ങി​യ​ത്. അ​പ്രോ​ച്ച് റോ​ഡ് പു​ന​ർ നി​ർ​മ്മി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഒ​രു കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​യ്ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തു​വ​രെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തും വാ​ട്ട​ർ അ​തോ​റി​റ്റി​യും ചേ​ർ​ന്ന് താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​രു​ണ്‍, ഷ​ബീ​ർ എന്നിവർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.