പോ​ത്തു​ണ്ടി ഡാം ​ഷ​ട്ട​റു​ക​ൾ നാളെ ​തു​റ​ക്കും
Thursday, September 12, 2019 11:22 PM IST
നെന്മാറ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 50.25 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ മൂ​ലം ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് തു​ട​രു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 11 നു ​ഡാ​മി​ന്‍റെ 3 ഷ​ട്ട​റു​ക​ൾ 3 സെ​ന്‍റീ​മീ​റ്റ​ർ മു​ത​ൽ 5 സെ​ന്‍റീ​മീ​റ്റ​ർ വ​രെ തു​റ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. അ​തി​നാ​ൽ അ​യി​ലൂ​ർ, മം​ഗ​ലം, ഗാ​യ​ത്രി, ഭാ​ര​ത​പു​ഴ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​മു​ണ്ട്.
ഈ ​മാ​സം ആ​ദ്യം 40 അ​ടി​യാ​യി​രു​ന്ന ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​ത്തു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് 50.25 ആ​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നും വേ​ണ്ടു​ന്ന വെ​ള്ളം പൂ​ർ​ണ്ണ​തോ​തി​ൽ ല​ഭ്യ​മാ​കു​മെ​ന്ന​തി​ൽ ആ​ശ്വാ​സ​മാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് 15ന് ​ജ​ല​നി​ര​പ്പ് 54.25 അ​ടി​യാ​യി ഉ​യ​ർ​ന്ന​തോ​ടെ ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ വൃ​ഷ്ടി പ്ര​ദേ​ശ​മാ​യ നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ൽ നി​ന്നും ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 55 അ​ടി​യാ​ണെ​ങ്കി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് 50.75 അ​ടി​യാ​യി കു​റ​ച്ച് തു​റ​ന്നു വി​ടു​ന്ന​ത്. പോ​ത്തു​ണ്ടി ഡാ​മി​ലെ വെ​ള്ള​ത്തി​നെ ആ​ശ്ര​യി​ച്ചാ​ണ് നെന്മാറ, അ​യി​ലൂ​ർ,മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ർ​ഷ​ക​രു​ടെ ര​ണ്ടാം​വി​ള കൃ​ഷി ഇ​റ​ക്ക​ൽ.