വ​ണ്ടി​ത്താ​വ​ളം ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ഇന്ന് മന്ത്രി നിർവഹിയ്ക്കും
Thursday, September 12, 2019 11:23 PM IST
ചി​റ്റൂ​ർ: വ​ണ്ടി​ത്താ​വ​ളം ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് ഇന്ന് കാ​ല​ത്ത് പ​ത്തി​ന് സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .ര​മ്യ ഹ​രി​ദാ​സ് എംപി മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​മു​രു​ക​ദാ​സ്, ശി​ൽ​പ്പ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ തു​ള​സി​ദാ​സ് എ​ന്നി​വ​രും പ​ങ്കെടു​ക്കും.
വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രുക്കി​നും വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ​ക്കും ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നക്ഷമ​മാ​വു​ന്ന​ത​തോ​ടെ പ​രി​ഹാ​ര​മാ​കു​ം. ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി ബ​സ്സി​ൽ ക​യ​റാ​ൻ ബ​സ്സ് സ്റ്റാ​ൻ​ഡ് ഉ​പ​കാ​ര​പ്ര​ദ​മാ​വും.