മാ​ലി​ന്യ​നീ​ക്കം നി​ല​ച്ചു; വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ നാ​റു​ന്നു
Sunday, September 15, 2019 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​നീ​ക്കം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ ചീ​ഞ്ഞു​നാ​റു​ന്നു. എ​വി​ടേ​യും മാ​ലി​ന്യ കൂ​ന്പാ​ര​മാ​ണ്. മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണാ​വ​ധി​യാ​യ​തി​നാ​ലാ​ണ് മാ​ലി​ന്യ നീ​ക്കം​ചെ​യ്യ​ൽ ന​ട​ക്കാ​ത്ത​തെ​ന്നു​പ​റ​യു​ന്നു.

ശ​ക്ത​മാ​യ മ​ഴ ക​ഴി​ഞ്ഞ​തു​മു​ത​ൽ നാ​ടൊ​ട്ടു​ക്കും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​ണ്. മൂ​ന്നു നാ​ലു സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളും പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കു​ന്ന ടൗ​ണാ​യ​തി​നാ​ൽ ഇ​വി​ടു​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് ടൗ​ണി​ലെ മി​ക്ക വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യ അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​വ​ർ​ടൈം ജോ​ലി​ക്കു​ള്ള തു​ക​യെ​ങ്കി​ലും ന​ല്കി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൻ മാ​ലി​ന്യ​നീ​ക്കം വേ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മ​റ്റു ടൗ​ണു​ക​ളി​ൽ കാ​ണു​ന്ന പോ​ലു​ള്ള വേ​സ്റ്റ് ബി​ന്നു​ക​ൾ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ് പ​തി​വ്. തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​പ​റി​ച്ചു ടൗ​ണി​ന്‍റെ പ​ല​ഭാ​ഗ​ത്തും മാ​ലി​ന്യം കൊ​ണ്ടു​വ​ന്നി​ടു​ക​യും മ​ഴ​പെ​യ്യു​ന്പോ​ൾ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തും പ​തി​വാ​ണ്. ഇതുമൂലം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും തെ​രു​വു​നാ​യ്ക്ക​ൾ ടൗ​ണി​ലേ​ക്ക് വ​ന്നു​കൂ​ടു​ന്നു. ഇ​തി​നു​പു​റ​മേ ഡ്രെ​യി​നേ​ജു​ക​ൾ മു​ഴ​വ​നും അ​ട​ഞ്ഞും കി​ട​ക്കു​ക​യാ​ണ്.