സം​സ്ഥാ​നത്ത് വാ​ഹ​ന വേ​ഗ​ത നി​ശ്ച​യി​ച്ച് കാ​ർ നി​ർ​മി​ക്കാ​ൻ ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്ക​ണ​മെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ
Sunday, September 15, 2019 12:49 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​വ​രെ അ​മി​ത​വേ​ഗ​ത​യു​ടെ പേ​രി​ൽ പി​ഴ​ചു​മ​ത്തി പീ​ഡി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കാ​വു​ന്ന വേ​ഗ​ത നി​ശ്ച​യി​ച്ച് അ​തി​ന് അ​നു​സൃ​ത​മാ​യ കാ​റു​ക​ൾ നി​ർ​മി​ക്കാ​ൻ കാ​ർ ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്ക​ണ​മെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ.

തൊ​ണ്ണൂ​റു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പോ​കാ​ൻ കാ​റു​ക​ളി​ൽ സം​വി​ധാ​നം ഉ​ണ്ടെ​ന്നി​രി​ക്കേ ഇ​ങ്ങ​നെ പോ​കു​ന്ന​വ​രെ അ​മി​ത​വേ​ഗ​ത​യു​ടെ പേ​രി​ൽ ശി​ക്ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ ക​ന്പ​നി​ക​ൾ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വാ​ദം. ഇ​ത്ത​ര​ത്തി​ൽ കാ​റു​ക​ൾ നി​ർ​മി​ച്ചു കേ​ര​ള​ത്തി​ൽ വി​ല്പ​ന ന​ട​ത്തി​യാ​ൽ വ​കു​പ്പു​ക​ൾ​ക്കു പ​ണി കു​റ​യു​ക​യും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും ഒ​ഴി​വാ​കു​യും ചെ​യ്യും. കൂ​ടാ​തെ റോ​ഡു​ക​ളി​ലെ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തും മ​റ്റു​മു​ള്ള ചെ​ല​വു​ക​ൾ കു​റ​യ്ക്കാ​നു​മാ​കും.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പാ​ത​ക​ളെ​ല്ലാം ഏ​തു​കാ​ല​ത്തും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​വ​യാ​ണ്. കു​ണ്ടും കു​ഴി​യും താ​ണ്ടി മ​ണി​ക്കൂ​റു​ക​ൾ വാ​ഹ​ന​ക്കു​രു​ക്കി​ൽ​കി​ട​ന്ന് അ​സ്വ​സ്ഥ​രാ​കു​ന്പോ​ൾ എ​വി​ടെ​യെ​ങ്കി​ലും ന​ല്ല റോ​ഡ് ക​ണ്ടാ​ൽ അ​വി​ടെ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പോ​കു​ന്ന​ത് സ്വാ​ഭാ​വി​കം.

എ​ന്നാ​ൽ അ​ങ്ങ​നെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം അ​മി​ത​വേ​ഗ​ത​യു​ടെ പേ​രി​ൽ ക്രൂ​ശി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ദേ​ശീ​യ, സം​സ്ഥാ​ന​പാ​ത​ക​ളി​ൽ സ്പീ​ഡ് ലൈ​ൻ, സ്ലോ ​ലൈ​ൻ എ​ന്നെ​ല്ലാം ത​രം​തി​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​വും വാ​ഹ​ന ഉ​ട​മ​ക​ൾ ഉ​യ​ർ​ത്തു​ന്നു.

റോ​ഡു​ക​ളെ​ല്ലാം വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​വേ​ണം നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ. കു​തി​രാ​ൻ​വ​ഴി​യു​ള്ള വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഒ​രു​ത​വ​ണ​യെ​ങ്കി​ലും യാ​ത്ര ചെ​യ്താ​ൽ മ​തി കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ ഏ​ക​ദേ​ശം രൂ​പം​കി​ട്ടും.

അ​മി​ത​വേ​ഗ​ത​യ്ക്ക് എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രേ പി​ഴ​തു​ക ഈ​ടാ​ക്കു​ന്ന​തി​ലും അ​പാ​ക​ത ഏ​റെ​യാ​ണ്. അ​മി​ത​വേ​ഗ​ത​യു​ള്ള ബൈ​ക്കു​ക​ൾ നി​ർ​മി​ച്ച് നി​ര​ത്തി​ലി​റ​ക്കി എ​ത്ര​യോ യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ക്കു​ന്നു. ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണ​ട​യ്ക്കു​ന്ന സ​ർ​ക്കാ​രു​ക​ൾ യു​വാ​ക്ക​ളെ കൂ​ട്ട​ക്കു​രു​തി കൊ​ടു​ക്കു​ക​യാ​ണ്. ആ​ഡം​ബ​ര​ത്തി​ന് അ​പ്പു​റം പ​ല​രും കൂ​ടു​ത​ൽ സി​സി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ലെ​ത്താ​നാ​ണ്.

ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന വാ​ഹ​ന നി​യ​മ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം കാ​ല​ങ്ങ​ളാ​യു​ണ്ട്. ഖ​ജ​നാ​വി​ലേ​ക്ക് പെ​ട്ടെ​ന്നു പ​ണം ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​മാ​യി​ട്ടാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ലം​ഘ​നം എ​ന്ന പേ​രി​ൽ പി​ഴി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ബീ​വ​റേ​ജ​സി​ന്‍റെ ഒൗ​ട്ട് ലെറ്റുക​ൾ തു​റ​ന്നു​വ​ച്ച് തൊ​ട്ട​ടു​ത്തു​ത​ന്നെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പ​ണം​വാ​രു​ന്ന ത​ന്ത്രം​പോ​ലെ ത​ന്നെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന പി​ഴ​രീ​തി​ക​ളും.റോ​ഡി​ലെ വാ​ഹ​ന​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ഒ​രു വീ​ട്ടി​ൽ നി​ശ്ചി​ത എ​ണ്ണം വാ​ഹ​നം എ​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണം.

അ​ത​ല്ലാ​തെ അ​ര​നൂ​റ്റാ​ണ്ടു മു​ന്പു​ള്ള റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ക​ട​ത്തി​വി​ട്ട് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം.