പൊന്നംകോട് ഫൊ​റോ​ന​ കു​ടും​ബ​കൂ​ട്ടാ​യ്മ ക​ണ്‍​വ​ൻ​ഷ​ൻ
Sunday, September 15, 2019 10:57 PM IST
ക​ല്ല​ടി​ക്കോ​ട്: പൊ​ന്നം​കോ​ട് ഫൊ​റോ​നാ കു​ടും​ബ കൂ​ട്ടാ​യ്മാ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.
ക്രൈ​സ്ത​വ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ വ​രും .ത​ല​മു​റ​ക​ൾ​ക്ക് ജീ​വി​ത സാ​ക്ഷ്യ​മാ​ക​ണ​മെ​ന്ന് ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു. കു​ടും​ബ കൂ​ട്ടാ​യ്മ പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്റ്റ​ർ ഫാ. ​ഡോ. അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ബ്രി​സ്റ്റോ മം​ഗ​ലം​ഡാം ക്ലാ​സെ​ടു​ത്തു. സൈ​മ​ണ്‍, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സ​ജി ചി​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ കൂ​ട്ടാ​യ്മാ പൊ​ന്നം​കോ​ട് ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു ചേ​പ്പ​നാം​കു​ന്നേ​ൽ ക​ല്ല​ടി​ക്കോ​ട് (പ്ര​സി​ഡ​ന്‍റ്), ഷൈ​നി ഇ​ട​ശ്ശേ​രി​ൽ പൊ​ന്നം​കോ​ട് (വൈ​സ് പ്ര​സി), സ​ജി ചി​റ​യ്ക്ക​ൽ ക​രി​ന്പ (സെ​ക്ര​ട്ട​റി),ഗ്രേ​സി വ​ർ​ഗ്ഗീ​സ് തു​രു​ത്തേ​ൽ ക​രി​ന്പ (ജോ. ​സെ​ക്ര) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.