ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, September 15, 2019 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ള​ളി​യോ​ടി​നു സ​മീ​പം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി ക്രി​സ്റ്റോ​യാ​ണ്‍ (19) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 320 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ വ​ള​ളി​യോ​ട് മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് സി.​ഐ ബി.​സ​ന്തോ​ഷ്, എ​സ്.​ഐ കെ.​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ്‍ യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.
ബൈ​ക്കി​ൽ വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക്രി​സ്റ്റോ പോ​ലീ​സി​നെ ക​ണ്ട് വാ​ഹ​നം നി​ർ​ത്തി ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ഗി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ധാ​നി​യി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട ക​ഞ്ചാ​വ് വി​ൽ​പ​ന സം​ഘ​വു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.