കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സൗ​ഹൃ​ദം​പു​തു​ക്കി അവർ കണ്ടുമുട്ടി...
Sunday, September 15, 2019 10:57 PM IST
മം​ഗ​ലം​ഡാം: കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സൗ​ഹൃ​ദം പു​തു​ക്കി മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഗം​മം.
1993 - 94 എ​സ് എ​സ് എ​ൽ സി ​ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടും​ബ​മാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വീ​ണ്ടും ഒ​ത്തു​കൂ​ടി​യ​ത്.
ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ക​ഴി​യു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു. മു​ന്പ·ാ​ർ പി​ന്പ·ാ​രും പി​ന്പ·ാ​ർ മു​ന്പ​ൻ·ാ​രു​മാ​യു​ള്ള ജീ​വി​ത​യാ​ത്ര​ക​ൾ പ​ങ്കു​വെ​ച്ച​പ്പോ​ൾ പ​ല​രു​ടെ​യും ക​ണ്ണു നി​റ​ഞ്ഞു. ത​ങ്ങ​ളെ പ​ഠി​പ്പി​ച്ച അ​ദ്ധ്യാ​പ​ക​രേ​യും പ്ര​ത്യേ​കം ക്ഷ​ണി​ച്ചാ​യി​രു​ന്നു സം​ഗ​മം ഒ​രു​ക്കി​യ​ത്.
പ്ര​ധാ​ന​ദ്ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സം​ഗ​മം 93-94 കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക ആ​യി​രു​ന്ന സി​സ്റ്റ​ർ ബ്ല​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൂ​ടെ പ​ഠി​ച്ച​വ​രി​ൽ പ​ല​രും ഇ​ട​ക്കൊ​ക്കെ പ​ര​സ്പ​രം ക​ണ്ട് മു​ട്ടാ​റു​ണ്ടെ​ങ്കി​ലും മ​റ്റു ചി​ല​ർ അ​ന്ന് പി​രി​ഞ്ഞ​തി​ന് ശേ​ഷം ഇ​പ്പോ​ഴാ​ണ് ക​ണ്ട് മു​ട്ടു​ന്ന​ത് .
വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ക​ഴി​യു​ന്ന കൂ​ട്ടു​കാ​ർ പ​ര​സ്പ​രം ഒ​ത്ത് കൂ​ടി ഓ​രോ​രു​ത്ത​ര​ടേ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്ക് വെ​ച്ചു. പാ​ട്ടു പാ​ടി​യും ക​ളി​ച്ചും ചി​രി​ച്ചും അ​വ​ർ 25 വ​ർ​ഷം പു​റ​കി​ലേ​ക്ക് പോ​യി.
അ​ദ്ധ്യാ​പ​ക​രും ഒ​പ്പം കൂ​ടി​യ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും വേ​റി​ട്ടൊ​ര​നു​ഭ​വ​മാ​യി മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഡൊ​മി​നി​ക്, സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ധീ​ഖ്, സ​ജി ത​കി​ടി​യേ​ൽ എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി​രു​ന്നു. പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ജോ​ബി ജോ​സ​ഫ് സ്വാ​ഗ​ത​വും ഷൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു .