നി​ർ​മാ​ണ​പ്ര​വൃ​ത്തിഎ​വി​ടെ​യും ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും ചെ​ല​വ് ഇ​ര​ട്ടി​യാ​യി
Tuesday, September 17, 2019 10:51 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ എ​വി​ടെ​യും ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും നി​ർ​മാ​ണ​ചെ​ല​വ് ഇ​ര​ട്ടി​യാ​യി.
ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ക​രാ​ർ ക​ന്പ​നി​യാ​യ ക​ഐം​സി​യു​ടെ തൃ​ശൂ​ർ എ​ക്സ്പ്ര​സ് വേ​യും ത​മ്മി​ൽ 2009-ൽ ​ഒ​പ്പി​ട്ട നി​ർ​മാ​ണ ക​രാ​ർ വ്യ​വ​സ്ഥ​പ്ര​കാ​രം 514 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ 2017-ലെ ​ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം നി​ർ​മാ​ണ​ചെ​ല​വ് 1019 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. വ​ട​ക്ക​ഞ്ചേ​രി​യി​ലും പ​ട്ടി​ക്കാ​ടും ഉ​ൾ​പ്പെ​ടെ മേ​ല്പാ​ല നി​ർ​മാ​ണ​ങ്ങ​ൾ ഇ​നി​യും ന​ട​ക്കേ​ണ്ട​തു​ണ്ട്.കോ​ലം​കെ​ട്ട മ​ട്ടി​ലാ​ണ് തു​ര​ങ്ക​പാ​ത​ക​ളു​ടെ നി​ർ​മാ​ണം എ​ത്തി​നി​ല്ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ഓ​രോ മ​ഴ​ക്കാ​ല​വും തു​ര​ങ്ക​പാ​ത​യ്ക്കു മു​ക​ളി​ലെ മ​ല​യി​ടി​ച്ചി​ൽ തു​ട​രും.
സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ലും മ​ല​യി​ടി​യു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​മോ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. തു​ര​ങ്ക​പാ​ത​യ്ക്കു​ള്ളി​ലെ സു​ര​ക്ഷ​യും ഉ​റ​പ്പും സം​ശ​യ​ക​ര​മാ​ണ്.തു​ര​ങ്ക​പ്പാ​ത​ക​ൾ​ക്കാ​യി പാ​റ​ക​ൾ ഉ​ഗ്ര​സ്ഫോ​ട​ന​ത്തോ​ടെ പൊ​ട്ടി​ച്ചെ​ടു​ത്ത​പ്പോ​ഴു​ണ്ടാ​യ പ്ര​ക​ന്പ​ന​ങ്ങ​ൾ കു​തി​രാ​ൻ മ​ല​യെ ഒ​ന്നാ​കെ ഇ​ള​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളും വ​രും​ഭാ​വി​യി​ൽ കു​തി​രാ​നി​ൽ സം​ഭ​വി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം കു​തി​രാ​ൻ​മ​ല​യി​ൽ പ​ല​യി​ട​ത്താ​യി ഉ​ണ്ടാ​യ മ​ല​യി​ടി​ച്ചി​ൽ ഇ​തി​ന്‍റെ സൂ​ച​ന​ക​ളാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. റോ​ഡു​നി​ർ​മാ​ണം ന​ഷ്ട​മാ​ണെ​ന്നു കാ​ണി​ച്ച് സ​ർ​ക്കാ​രി​ൽ​നി​ന്നും ക​രാ​ർ ക​ന്പ​നി 236.95 കോ​ടി രൂ​പ ഗ്രാ​ന്‍റാ​യി കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ശാ​സ്ത്രീ​യ​മാ​യ​പാ​ത നി​ർ​മാ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ദേ​ശീ​യ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​നു ന​ല്കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.