വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ മാ​ലി​ന്യ​നീ​ക്കം രാ​വി​ലെ നേ​ര​ത്തെ ന​ട​ത്ത​ണ​മെ​ന്ന്
Tuesday, September 17, 2019 10:52 PM IST
വ​ട​ക്ക​ഞ്ചേ​രി: തി​ര​ക്കേ​റി​യ ടൗ​ണ്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ​നീ​ക്കം രാ​വി​ലെ പ​ത്തി​ന് മു​ന്പെ​ങ്കി​ലും ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തു​റ​ന്ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളു​മാ​യി തി​ര​ക്കു​കൂ​ടു​ന്ന​തി​നി​ടെ​യു​ള്ള മാ​ലി​ന്യ​നീ​ക്കം യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന ഷാ ​ട​വ​റി​നു മു​ന്നി​ലെ മാ​ലി​ന്യം നീ​ക്ക​മു​ണ്ടാ​യ​ത്. ഓ​ണം അ​വ​ധി​ക​ളി​ൽ മാ​ലി​ന്യ​നീ​ക്കം മു​ട​ങ്ങി​യ​തി​നാ​ൽ കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ പു​ഴു​ക്ക​ൾ നി​റ​ഞ്ഞി​രു​ന്നു. ചാ​ക്കു​ക​ൾ ഇ​ള​ക്കി​യ​തോ​ടെ ക​ടു​ത്ത ദു​ർ​ഗ​ന്ധ​വും വ​ഴി​യി​ൽ നി​റ​യെ പു​ഴു നി​റ​ഞ്ഞ​തും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് മാ​ലി​ന്യ ചാ​ക്കു​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യി​രു​ന്ന​ത്. മ​ഴ​യി​ൽ കി​ട​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ളി​ഞ്ഞ രൂ​പ​ത്തി​ലാ​യി​രു​ന്നു.
തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​വ​സ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ടൗ​ണി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ​മെ​ങ്കി​ലും അ​താ​ത് ദി​വ​സം നീ​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
പൂ​പ്പ​ൽ നി​റ​ഞ്ഞ സ്ഥ​ല​ത്ത് പോ​ലും ഈ​ച്ച​യും കൊ​തു​കും പെ​രു​കു​മെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ഇ​ത്ത​രം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ കാ​ണാ​ൻ ശ്ര​മി​ക്കു​ന്നു​മി​ല്ല.