കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​യോ​ഗം ന​ട​ത്തി
Thursday, September 19, 2019 12:00 AM IST
പാ​ല​ക്കാ​ട്: സാ​ക്ഷ​ര കേ​ര​ള​ത്തി​ൽ ചാ​യ​ക്ക​ട​ക​ൾ​ക്കും പെ​ട്ടി​ക്ക​ട​ക​ൾ​ക്കും ലൈ​സ​ൻ​സ് കൊ​ടു​ക്കു​ന്ന​തു​പോ​ലെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ല്കി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന മ​ദ്യ​ഭ​ര​ണ ഭീ​ക​ര​ത​യ്ക്കെ​തി​രെ ഒ​രു ജ​നാ​ധി​കാ​ര സം​സ്കാ​രം വ​ള​ര​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം.

മ​ദ്യ-​ക​ഞ്ചാ​വ്- മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​നും ഭൂ​ഷ​ണ​മ​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി.​സാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ.​ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ.​സു​ൽ​ത്താ​ൻ, വ​നി​താ ക​ണ്‍​വീ​ന​ർ വി​ക്ടോ​റി​യ വി​ൻ​സ​ന്‍റ്, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, പി.​ബി.​ശ്രീ​നാ​ഥ്, കെ.​ടി.​പു​ഷ്പ​വ​ല്ലി, എം. ​അ​ഖി​ലേ​ഷ് കു​മാ​ർ, മാ​ണി​പ​റ​ന്പ​ത്ത്, ടി.​സി.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട് പ്ര​സം​ഗി​ച്ചു.