മ​രം​ക​യ​റ്റി​യ​ലോ​റി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു; അത്ഭുതകരമായ രക്ഷപ്പെടൽ
Thursday, September 19, 2019 11:09 PM IST
മം​ഗ​ലം​ഡാം: ഒ​ടു​കൂ​ർ ആ​ലി​ൻ ചു​വ​ട്ടി​ൽ മ​രം ക​യ​റ്റി പോ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. മ​രം ക​യ​റ്റി സ്റ്റാ​ർ​ട്ട് ചെ​യ്ത് കു​റ​ച്ച് ദൂ​രം മു​ന്നോ​ട്ട് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബ്രേ​യ്ക്ക് പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഡ്രൈ​വ​റു​ടെ മ​ന​സ്സു​റ​പ്പി​ൽ വാ​ഹ​നം നി​യ​ന്ത്രി​ച്ച് ഓ​ടി​ച്ച​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഈ ​സ​മ​യം മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തും ഭാ​ഗ്യ​മാ​യി.