ക​ര​നെ​ൽ​കൃ​ഷി കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Thursday, September 19, 2019 11:11 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊ​റ്റ​ശേ​രി കൃ​ഷി​ഭ​വ​നും ചേ​ർ​ന്നു ന​ട​പ്പി​ലാ​ക്കി​യ ക​ര​നെ​ൽ​കൃ​ഷി കൊ​യ്ത്തു​ത്സ​വം അ​രി​ന്പ്ര​പാ​ല​യ​ത്ത് ന​ട​ത്തി.
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ഹ​ർ​ഷ, വൈ​ശാ​ഖ്, മ​ട്ട​ത്രി​വേ​ണി, എ​ന്നീ വി​ത്തു​ക​ളാ​ണ് ഈ​വ​ർ​ഷം ക​ര​നെ​ൽ​കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്.
പ്ര​ള​യാ​ന​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ള​വി​റ​ക്കി​യ​തെ​ങ്കി​ലും മി​ക​ച്ച ഉ​ത്പാ​ദ​ന​മാ​ണ് ല​ഭി​ച്ച​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളും കൂ​ലി​ചെ​ല​വും ആ​നു​കൂ​ല്യ​മാ​യി ന​ല്കി​യി​രു​ന്നു. കൂ​ടാ​തെ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ കൃ​ഷി​ഭ​വ​ന്‍റെ സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ട​വു​മു​ണ്ടാ​യി. പാ​ട​ങ്ങ​ൾ നി​ക​ത്തു​ന്ന പ്ര​വ​ണ​ത കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​രാ​യ കൃ​ഷ്ണ​ദാ​സും പ്ര​കാ​ശ​നും മി​ക​ച്ച മാ​തൃ​ക കാ​ട്ടി​യ​ത്.
ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പാ​ദ​ന​രം​ഗ​ത്ത് ഇ​ത് പു​ത്ത​ൻ ഉ​ണ​ർ​വേ​കി.
കൊ​യ്ത്തു​ത്സ​വം കു​ന്പ​ള​ചോ​ല വാ​ർ​ഡ് മെ​ന്പ​ർ സു​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​റ്റ​ശേ​രി കൃ​ഷി ഓ​ഫീ​സ​ർ അ​ൽ ഉ​നൈ​സ്, ര​വീ​ന്ദ്ര​ൻ, ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.