കോ​ഴി​യ​ങ്കം ന​ട​ത്തി​യ അ​ഞ്ചു പേ​ർ പി​ടി​യി​ൽ
Saturday, September 21, 2019 11:38 PM IST
ചി​റ്റൂ​ർ: മൂ​ല​ക്ക​ട​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ കോ​ഴി​യ​ങ്കം ന​ട​ത്തി​യ അ​ഞ്ചു​പേ​രെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി. പൊ​ള്ളാ​ച്ചി ശ​ര​വ​ണ​ൻ​പാ​ള​യം ഗോ​പാ​ല​ൻ (40), മൂ​ല​ക്ക​ട കെ.​കെ പ​തി പ്ര​കാ​ശ​ൻ (20), എ​രു​ത്തേ​ന്പ​തി വി​പി​ന​കു​മാ​ർ (23), പൊ​ള്ളാ​ച്ചി നെ​ല്ലി​കൗ​ണ്ട​ർ പാ​ള​യം ക​ർ​പ്പു​മ​ണി (23) ഹ​രി​ഹ​ര​ൻ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.50 ന് ​ക​ര​ടി​പ്പാ​റ​യി​ൽ വെച്ചാ​ണ് കോ​ഴി​യ​ങ്കം ന​ട​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും 2500 രൂ​പ​യും ഒ​രു കൊ​ത്ത് കോ​ഴി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ചി​ല​ർ പോ​ലീ​സ് വാ​ഹ​നം വ​രു​ന്ന​ത​റി​ഞ്ഞു കോ​ഴി​ക​ളു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​സ്.​ഐ ആ​ദം ഖാ​ൻ, സി.​പി.​ഒ. മാ​രായ ​അ​ഫ്സ​ൽ അ​നു, ര​വീ​ഷ് എ​ന്നി​വ​രാണ് ​റെ​യ്ഡ് ന​ട​ത്തി​യ​ത്. സ്ഥ​ല​ത്തു ഇ​ട​യ്ക്കി​ടെ കോ​ഴി​യ​ങ്കം ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​നു ര​ഹസ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർന്നാ​ണ് പോ​ലീ​സ് സ്ഥ​ലം ര​ഹ​സ്യ നി​രീ​ക്ഷണം ​ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.