കൈ​യേ​റി നി​ർ​മി​ച്ച വീ​ടു​ക​ൾ പൊ​ളി​ച്ചു
Saturday, September 21, 2019 11:41 PM IST
കോ​യ​ന്പ​ത്തൂ​ർ: നൊ​യ്യ​ൽ ആ​റി​ന്‍റെ കൈ​വ​ഴി കൈ​യേ​റി നി​ർ​മി​ച്ച അ​ൽ​അ​മീ​ൻ കോ​ള​നി ബി​ലാ​ൽ ന​ഗ​റി​ലെ ഇ​രു​പ​തു​വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി. കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ ര​വി​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്. 29 വീ​ടു​ക​ളാ​ണ് കൈ​യേ​റി​യ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ ഇ​രു​പ​തു വീ​ട്ടു​കാ​ർ​ക്ക് ഹൗ​സിം​ഗ് യൂ​ണി​റ്റി​ൽ വീ​ടു​ക​ൾ ന​ല്കി​യി​രു​ന്നു. ഒ​ഴി​ഞ്ഞു​പോ​യ ഇ​രു​പ​തു കൂ​ടും​ബ​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ബാ​ക്കി​യു​ള്ള ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ ഫോ​ട്ടോ​യും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യാ​ൽ വീ​ടു​ക​ൾ ന​ല്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.