നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം വി​ല്പ​ന ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റു​ചെ​യ്തു
Saturday, September 21, 2019 11:41 PM IST
കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ 85 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. പെ​രി​യ​ക​ടൈ​വീ​ഥി, ആ​ർ​എ​സ് പു​രം, സെ​ൽ​വ​പു​രം, റേ​സ്കോ​ഴ്സ്, പീ​ള​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി വി​ല്പ​ന​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.

സി​രു​മു​ഖൈ, മേ​ട്ടു​പ്പാ​ള​യം, പൊ​ള്ളാ​ച്ചി, വ​ട​ക്കി​പ്പാ​ള​യം, കി​ണ​ത്തു​ക​ട​വ്, വ​ട​വ​ള്ളി, നൂ​ലൂ​ർ, ക​രു​മ​ത്താം​പ​ട്ടി, കെ.​ജി.​ചാ​വ​ടി, മ​ധു​ക്ക​രൈ, ആ​ന​മ​ലൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ച്ച ആ​യി​ര​ത്തി​ല​ധി​കം പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് അ​ന്പ​തോ​ളം​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.