ഗ്യാ​സ് ക​ണ​ക്ഷ​ൻ സ​ബ്സി​ഡി പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടും
Saturday, September 21, 2019 11:43 PM IST
പാലക്കാട്: ഗ്യാ​സ് ക​ണ​ക്ഷ​ൻ സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെു​ന്ന്് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു. സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ൽ.​പി.​ജി ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം എ.​ഡി.​എം ടി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ ക​ളക്ടറേറ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ഏ​റെ​യും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ഗ്യാ​സ് ക​ണ​ക്ഷ​ന് സ​ബ്സി​ഡി ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഡി.​അ​നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സ​ബ്സി​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തു​ന്ന​ത് ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ലും ബാ​ങ്കു​ക​ളി​ലു​മാ​ണ്. എ​ന്നാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ബ്സി​ഡി ല​ഭ്യ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ൻ​ഡ്യ​യും എ​ൻ.​പി.​സി.​ഐ (നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ്യ) ഏ​ജ​ൻ​സി​യും കാ​ര്യ​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത് അ​പേ​ക്ഷ​ക​ൻ ന​ൽ​കി​യി​ട്ടു​ള്ള ആ​ധാ​ർ ന​ന്പ​റി​നും ഇ​തു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു​മാ​ണ്. എ​ൻ.​സി.​പി.​ഐ യി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ലെ അ​പൂ​ർ​ണ്ണ​ത ഒ​രു പ​ക്ഷെ പ​രാ​തി​ക്ക് കാ​ര​ണ​മാ​യേ​ക്കാം. ഈ ​വി​വ​ര​ങ്ങ​ൾ ബാ​ങ്കി​ന് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി​ക​ൾ എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രാ​നി​ട​യു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൽ എ​ൻ.​പി.​സി.​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നും ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഡി. ​അ​നി​ൽ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സം നേ​രി​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​യ്യ​ണ്ട കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ് അ​ദാ​ല​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത​വ​ർ നി​ല​വി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ ആ​ധാ​ർ ന​ന്പ​ർ നീ​ക്കം ചെ​യ്ത് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും അ​പ്ഡേ​റ്റ് ചെ​യ്യ​ണം. അ​വ​സാ​ന​മാ​യി എ​ടു​ത്ത ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് സ​ബ്സി​ഡി ല​ഭി​ക്കു​ക. അ​തി​നാ​ൽ സ​ബ്സി​ഡി​ക്കാ​യി ഇ​ട​യ്ക്കി​ടെ അ​ക്കൗ​ണ്ട് മാ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ബ്സി​ഡി ല​ഭി​ക്കേ​ണ്ട അ​ക്കൗ​ണ്ട് മാ​ത്രം ന​ൽ​കി മ​റ്റു​ള്ള​വ ഒ​ഴി​വാ​ക്ക​ണം.​ജോ​യി​ന്‍റ് അ​ക്കൗ​ണ്ടാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ങ്കി​ൽ ആ​ദ്യ​ത്തെ പേ​ര് ആ​രു​ടേ​താ​ണോ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് സ​ബ്സി​ഡി ല​ഭി​ക്കു​ക.

അ​ദാ​ല​ത്തി​ൽ 113 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ, ടെ​ല​ഫോ​ണ്‍ ന​ന്പ​ർ തെ​റ്റാ​യി ന​ൽ​കി​യ​ത്, ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​വ​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച 90 ശ​ത​മാ​നം പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ച​താ​യി ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഡി.​അ​നി​ൽ അ​റി​യി​ച്ചു.
ഐ.​ഒ.​സി സെ​യി​ൽ​സ് ഓ​ഫീ​സ​ർ അ​ര​വി​ന്ദാക്ഷ​ൻ, ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.