പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, October 14, 2019 11:29 PM IST
പാലക്കാട്: ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ എ​ന്നി​വ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ഹ​രി​ത ദൃ​ഷ്ടി മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ർ 18 വ​രെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ക. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​നം ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി.ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​നും വി​ല​യി​രു​ത്താ​നും സ​ഹാ​യി​ക്കു​ന്ന മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നാ​ണ് ഹ​രി​ത ദൃ​ഷ്ടി. ഹ​രി​ത​കേ​ര​ളം മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ല ഉ​പ​മി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ, കൃ​ഷി ഉ​പ​മി​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ജി​യോ ടാ​ഗ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്നു. ഇ​തു​വ​ഴി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ​യും ജ​ല​നി​ല വി​ല​യി​രു​ത്താ​ൻ സാ​ധി​ക്കും.