കാ​ലം​തെ​റ്റി മ​ഴ: വ​യ​ലി​ൽ വെ​ള്ളം നി​റ​ഞ്ഞു നെ​ൽ​കൃ​ഷി ന​ശി​ച്ചു
Wednesday, October 16, 2019 10:46 PM IST
ചി​റ്റൂ​ർ: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങി​ലാ​യി താ​ലൂ​ക്കി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി മു​ങ്ങി.

മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കൊ​യ്ത്തു​യ​ന്ത്ര​ത്തി​നു കാ​ത്തി​രി ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ ക​ലി​തു​ള്ളി​യെ​ത്തി​യ​ത്. കൊ​യ്തു​ക​ഴി​ഞ്ഞ നെ​ൽ​ക​റ്റ​ക​ൾ ക​ള​ങ്ങ​ളി​ലും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന​ത് ന​ന​യാ​തി​രി​ക്കാ​ൻ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടും.

പ​ല​രു​ടെ​യും വി​ട്ടു​മു​റ്റ​ത്തെ നെ​ല്ല് ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി. ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ചാ​ണ് കൃ​ഷി ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പി​നൊ​രു​ക്കി​യ​ത്.

നി​ല​വി​ൽ വ​യ​ലു​ക​ൾ നെ​ൽ​ച്ചെ​ടി​ക​ൾ മൂ​ടി കു​ളം​പോ​ലെ​യാ​ണ് വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ചി​റ്റൂരി​ൽ ബാ​ബു​വി​ന്‍റെ അ​ഞ്ചേ​ക്ക​ർ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

വെ​ള്ളം വാ​ർ​ന്നു​പോ​യാ​ലേ നെ​ൽ​ച്ചെ​ടി​ക​ളു​ടെ സ്ഥി​തി അ​റി​യാ​നാ​കൂ. വി​ള​ഞ്ഞ നെ​ല്ല് കൊ​ഴി​ഞ്ഞ് വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഏ​ക്ക​റി​നു 22 ആ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം മു​ൻ കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​യ ബാ​ബു വ്യ​ക്ത​മാ​ക്കി.