ടെ​ക്ഫെ​സ്റ്റ് സ​മാ​പി​ച്ചു
Wednesday, October 16, 2019 10:46 PM IST
പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജി​ലെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ടെ​ക്ഫെ​സ്റ്റ് ട്രെ​യി​ൽ ബ്ലെ​യ്സ് 2 കെ19 ​അ​വി​നാ​ശി​ലിം​ഗം യൂ​ണി​വേ​ഴ്സി​റ്റി ക്ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം പ്ര​ഫ. ഡോ. ​ജി.​പ​ദ്മാ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ റോ​സ് ആ​ൻ, ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ജെ​യി​ൻ മ​രി​യ, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഷീ​ല പി.​കോ​യി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​വ​സം സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ സെ​മി​നാ​റി​ൽ ഡോ. ​ജി.​പ​ദ്മാ​വ​തി, ഡോ. ​ഡി.​ഷ​ണ്‍​മു​ഖ​പ്രി​യ, ബി.​വി​നീ​ത് കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി.
അ​ടു​ത്ത ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സ്റ്റു​ഡ​ന്‍റ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വി​സ് മ​ത്സ​ര​വും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​ബേ​റ്റിം​ഗ്, വെ​ബ് പേ​ജ് ഡി​സൈ​നിം​ഗ്, ഐ​ടി ക്വി​സ്, ഫോ​ട്ടോ​ഗ്ര​ഫി, കൊ​റി​യോ​ഗ്ര​ഫി, ഫേ​സ് പെ​യി​ന്‍റിം​ഗ്, ട്ര​ഷ​ർ ഹ​ണ്ട് തു​ട​ങ്ങി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഫെ​സ്റ്റി​ൽ ജി​ല്ല​യ്ക്കു പു​റ​മേ തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.