അ​ട്ട​പ്പാ​ടിയിലെ ഉൗ​രു​ക​ൾ സ​ബ് ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 16, 2019 10:48 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ വി​ദൂ​ര കു​റു​ന്പ ഉൗ​രു​ക​ളാ​യ ആ​ന​വാ​യ്, താ​ഴെ​തൊ​ടു​ക്കി, മേ​ലെ തൊ​ടു​ക്കി, ഗ​ല​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ന്ദ​ർ​ശി​ച്ചു.
കു​റു​ന്പ വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ല്കു​മെ​ന്നും ന​ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ന​വാ​യ് മു​ത​ൽ ഗ​ല​സി​വ​രെ​യു​ള്ള ഏ​ക​ദേ​ശം ഒ​ന്പ​തു​കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.
വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി വ​രി​ക​യാ​ണ്. ഗ​താ​ഗ​ത​സൗ​ക​ര്യ​വും ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​വും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഉൗ​രു​നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടു​ക​ൾ, വ​നാ​വ​കാ​ശ​നി​യ​മം ന​ട​പ്പാ​ക്ക​ൽ, ഐ​ടി​ഡി​പി നി​ർ​മി​ച്ച തൂ​ക്കു​പാ​ലം ബ​ല​പ്പെ​ടു​ത്ത​ൽ, അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ൽ, ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​പ്പ് എ​ന്നി​വ സം​ബ​ന്ധി​ച്ച് ഉൗ​രു​നി​വാ​സി​ക​ൾ സ​ബ് ക​ള​ക്ട​റു​മാ​യി ച​ർ​ച്ച​ന​ട​ത്തി.