സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്ന് ഒ​റ്റ​പ്പാ​ല​ത്ത്
Friday, October 18, 2019 12:30 AM IST
ഒ​റ്റ​പ്പാ​ലം: 22-മ​ത് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്ന് ഒ​റ്റ​പ്പാ​ല​ത്ത് തു​ട​ങ്ങും. ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ് എ​സ്കെ​പി​ടി എ​ച്ച്.​എ​സ് എ​സി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന ക​ലോ​ത്സ​വം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്നു​മു​ത​ൽ 20 വ​രെ മൂ​ന്നു​ദി​വ​സം ഏ​ഴു​വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി​ക​ളു​ള്ള 1500-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശി​വ​രാ​മ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു, സാ​ഹി​ത്യ​കാ​ര​ൻ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ (എം.​സി), ഹി​യ​റിം​ഗ് ഇം​പെ​യ​ർ​മെ​ന്‍റ് (എ​ച്ച് ഐ) ​എ​ന്നി​ങ്ങ​നെ എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.
ക​ലോ​ൽ​സ​വ​ത്തി​ൽ ഇ​ന്ന്

വേ​ദി 1 (ഗ്രൗ​ണ്ട് ഓ​ഡി​റ്റോ​റി​യം)
മോ​ഹി​നി​യാ​ട്ടം (എം.​സി), നാ​ടോ​ടി നൃ​ത്തം (എം.​സി), സം​ഘ​നൃ​ത്തം (എം.​സി).
വേ​ദി 2 (ഗ്രൗ​ണ്ട് ഓ​ഡി​റ്റോ​റി​യം)
ഒ​പ്പ​ന (എ​ച്ച്ഐ എ​ച്ച്. എ​സ്, എ​ച്ച്. എ​സ്.​എ​സ്.), മൈം (​എ​ച്ച്. ഐ ​എ​ച്ച്. എ​സ്, എ​ച്ച്. എ​സ്.​എ​സ്.).
വേ​ദി 3 (ഓ​ഡി​റ്റോ​റി​യം)
മോ​ണോ ആ​ക്ട് (എ​ച്ച്. ഐ ​ആ​ണ്‍, പെ​ണ്‍ എ​ച്ച്. എ​സ്, എ​ച്ച്. എ​സ്.​എ​സ്.), ദേ​ശീ​യ​ഗാ​നം (എ​ച്ച്. ഐ ​എ​ച്ച്. എ​സ്, എ​ച്ച്.​എ​സ്.​എ​സ്.).
വേ​ദി 4 (വി.​എ​ച്ച്.​എ​സ്.​ഇ. ല​ബോ​റ​ട്ട​റി ബ്ലോ​ക്കി​നു​സ​മീ​പം)

ല​ളി​ത​ഗാ​നം (എം.​സി), സം​ഘ​ഗാ​നം (എം.​സി), ദേ​ശ​ഭ​ക്തി​ഗാ​നം (എം.​സി), ഉ​പ​ക​ര​ണ​സം​ഗീ​തം (എം​സി).
വേ​ദി 5 (വി​എ​ച്ച്എ​സ് ഹാ​ൾ)
പ​ദ്യം​ചൊ​ല്ല​ൽ (എ​ച്ച്ഐ​എ​ച്ച് എ​സ്, എ​ച്ച്. എ​സ്.​എ​സ്.)

വേ​ദി 6 (ക്ലാ​സ് റൂം)
​ചി​ത്ര​ര​ച​ന പെ​ൻ​സി​ൽ (എം.​സി), ചി​ത്ര​ര​ച​ന ജ​ല​ച്ചാ​യം (എം​സി)
വേ​ദി 7 (സെ​വ​ൻ​ത്ത് ഡേ ​എ​ച്ച്എ​സ്, ക​ണ്ണി​യം​ന്പു​റം ഗ്രൗ​ണ്ട്) എന്നിവിടങ്ങളിൽ നടക്കും.