നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, October 18, 2019 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: ഹ​രി​ത​നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​ന്നൂ​റു​കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 8,250 രൂ​പ പി​ഴ​ചു​മ​ത്തി.

വ​ട​ക്ക​ഞ്ചേ​രി പ​ഴ​യ പോ​സ്റ്റോ​ഫീ​സ് റോ​ഡ്, ടൗ​ണ്‍, കി​ഴ​ക്ക​ഞ്ചേ​രി, തൃ​ശൂ​ർ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം ക​ട​ക​ളി​ൽ​നി​ന്നാ​ണ് 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ.​ജാ​ഫ​ർ അ​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​സു​ദേ​വ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​രാ​യ എ.​ആ​ർ.​സു​നി​ൽ​കു​മാ​ർ, ടി.​മ​നോ​ജ്, അ​ജി​ത് എ​സ്.​ച​ന്ദ്ര​ൻ, സി.​സ​മ​ൻ​ദാ​സ്, സീ​മ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രു​ന്ന​തി​നു തീ​രു​മാ​നി​ച്ചു.