ജോ​ലി​ക്കി​ടെ ജീ​വ​ൻ വെ​ടി​ഞ്ഞ പോ​ലീ​സു​കാ​രെ അ​നു​സ്മ​രി​ച്ചു
Friday, October 18, 2019 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: ജോ​ലി​ക്കി​ടെ ജീ​വ​ൻ​വെ​ടി​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​സ്മ​രി​ച്ചു. സി​റ്റി പോ​ലീ​സ്, നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ എ​ന്നി​വ ചേ​ർ​ന്ന് ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗം സൗ​ത്ത് ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സെ​ഡ്രി​ക് മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പി.​കൃ​ഷ്ണ​കു​മാ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ.​ഡ​യ​റ​ക്ട​ർ എ.​മു​ര​ളീ​ധ​ര​ൻ, നെ​ഹ്റു കോ​ള​ജ് ഓ​ഫ് എ​യ​റോ​നോ​ട്ടി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് ഡീ​ൻ ഡോ. ​ബാ​ലാ​ജി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.