ക​യ​ർ ബോ​ർ​ഡ് ശിൽപ്പശാല നടത്തി
Friday, October 18, 2019 11:09 PM IST
അ​ഗ​ളി: ക​യ​ർ ബോ​ർ​ഡി​ന്‍റെ​യും കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അം​ബേ​ദ്ക​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ക​യ​ർ വ്യ​വ​സാ​യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ക​യ​ർ​വ്യ​വ​സാ​യം ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് ക​യ​ർ ബോ​ർ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി യു​വാ​ക്ക​ൾ​ക്കാ​ണ് ക​യ​ർ​ബോ​ർ​ഡ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രേ​ണു മു​രു​ക​ദാ​സ് നി​ർ​വ​ഹി​ച്ചു. ക​യ​ർ​ബോ​ർ​ഡ് ഇ​എ​സ് ഒ ​വി.​സു​ധീ​ർ അ​ധ്യ​ക്ഷ​നാ​യി. ക​യ​ർ​ബോ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സ​ർ അ​നി​ത ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, തേ​നാ​രി ക​യ​ർ​സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് ചെ​ന്താ​മ​രാ​ക്ഷ​ൻ, കു​ടും​ബ​ശ്രീ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി.​ക​രു​ണാ​ക​ര​ൻ, കു​ടും​ബ​ശ്രീ അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ഞ്ചി ക​ല്ല​ൻ, സെ​ക്ര​ട്ട​റി ദീ​പ ര​മേ​ശ്, പ്രോ​ജ​ക്ട് മാ​നേ​ജ​ർ ബി.​സി​ന്ധു, സു​നി​ൽ പ്ര​സം​ഗി​ച്ചു.