സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ​പ​രി​പാ​ടി​യു​ടെ സ​ർ​വേ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
Saturday, October 19, 2019 11:15 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ഉൗ​രി​ലെ​യും നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ​ർ​വേ പ​രി​ശീ​ല​ന​വും ഫോ​റ​ങ്ങ​ളു​ടെ വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​യി.

അ​ഗ​ളി പ​ഞ്ചാ​യ​ത്തു​ത​ല പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്തം​ഗം എ.​പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ലി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മു​രു​കി, സി.​മ​ണി, അ​ജി​ത്ത് കു​മാ​ർ പ്ര​സം​ഗി​ച്ചു. പു​തൂ​ർ പ​ഞ്ചാ​യ​ത്ത്ത​ല പ​രി​ശീ​ല​നം പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട്ട​ത്ത​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ കാ​ർ​ത്തി​ക്, ര​വി, മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ത​ല പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്തം​ഗം മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​വി.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​ന​ത്തി​ന് സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്രേ​ര​ക് മാ​രാ​യ പി.​സി.​നീ​തു, പി.​സി.​സി​നി, എം.​റാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.ഒ​ക്ടോ​ബ​ർ 20ന് ​എ​ല്ലാ ഉൗ​രു​ക​ളി​ലും വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ർ​വേ ന​ട​ത്തി നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തും. സ​ർ​വേ​യ്ക്ക് ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ, എ​ഡി​എ​സ് ആ​നി​മേ​റ്റ​ർ, മേ​റ്റ്, ആ​ശാ​വ​ർ​ക്ക​ർ, ആം​ഗ​ൻ​വാ​ടി ടീ​ച്ച​ർ​മാ​ർ, ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​ർ ബ്രി​ഡ്ജ് കോ​ഴ്സ് ടീ​ച്ച​ർ​മാ​ർ, ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, പ്രേ​ര​ക്മാ​ർ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ സ​ർ​ക്കാ​ർ ഇ​ത​ര ഏ​ജ​ൻ​സി​ക​ൾ നേ​ത്യ​ത്വം ന​ല്കും.

ഓ​രോ ഉൗ​രി​ലേ​ക്കും ആ​വ​ശ്യ​മാ​യ സ​ർ​വേ​ഫോ​റ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സ​ർ​വേ ക്രോ​ഡീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​ക്ടോ​ബ​ർ 31ന് ​റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്യും. ന​വം​ന്പ​ർ ഒ​ന്നു​മു​ത​ൽ ക​ണ്ടെ​ത്തു​ന്ന പ​ഠി​താ​ക്ക​ൾ​ക്ക് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ​ദ്ധ​തി ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.