യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സി ​സോ​ണ്‍ ബാ​സ്ക്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, October 19, 2019 11:17 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സി ​സോ​ണ്‍ ബാ​സ്ക്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. മു​ട്ടി​ക്കു​ള​ങ്ങ​ര ക​ഐ​പി ര​ണ്ട് ക​മാ​ണ്ട​ന്‍റ് വി.​ഹ​രി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫാ​ത്തി​മ നാ​ജി​യ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നെന്മാ​റ എ​ൻ​എ​സ്എ​സ് കോ​ള​ജും ര​ണ്ടാം​സ്ഥാ​നം മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജും സ്കോ​ർ 80-75 എ​ന്ന നി​ല​യി​ൽ വി​ജ​യി​ക​ളാ​യി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത് വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

മ​ത്സ​ര​ത്തി​ൽ ബെ​സ്റ്റ് പ്ലേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​ക്ഷേ​ത്ര കോ​ള​ജ് വി​ദ്യാ​ർ​ഥി ജെ​റി​ൻ ജോ​സ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് മേ​ധാ​വി സി.​ജെ.​സ​ജോ​വി​ൽ​നി​ന്നും ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. യു​വ​ക്ഷേ​ത്ര കോ​ള​ജ് കാ​യി​കാ​ധ്യാ​പ​ക​ൻ സാം ​വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജോ​ർ​ജ് വെ​ളി​യ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.