ഇ​ൻ​ഡി​വു​ഡ് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഡോ. ​പി.​കൃ​ഷ്ണ​ദാ​സി​ന്
Monday, October 21, 2019 12:33 AM IST
ഒ​റ്റ​പ്പാ​ലം: ഇ​ന്ത്യ​ൻ ബി​ല്ല്യ​ണേ​ഴ്സ് ക്ല​ബ് കേ​ര​ളാ ചാ​പ്റ്റ​റി​ന്‍റെ ഇ​ൻ​ഡി​വു​ഡ് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​പി കൃ​ഷ്ണ​ദാ​സി​ന്. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലൂ​ടെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ന​ല്കി​യ സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്. കൊ​ച്ചി​യി​ലെ ബോ​ൾ​ഗാ​ട്ടി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​നും സം​രം​ഭ​ക​നു​മാ​യ സോ​ഹ​ൻ​റോ​യ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഇ​ത് ര​ണ്ടാം​വ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ ബി​ല്ല്യ​ണേ​ഴ്സ് ക്ല​ബ് കേ​ര​ളാ ചാ​പ്റ്റ​ർ കേ​ര​ള​ത്തി​ലെ വി​വി​ധ​സം​രം​ഭ​ക​രെ ആ​ദ​രി​ക്കു​ന്ന​ത്.