ജി​ല്ല​യി​ൽ ഇന്ന് റെ​ഡ് അ​ല​ർ​ട്ട്
Monday, October 21, 2019 11:50 PM IST
പാലക്കാട്: പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​തീ​വ ഗൗ​ര​വ​മു​ള്ള റെ​ഡ് അ​ല​ർ​ട്ടി​ൽ 24 മ​ണി​ക്കൂ​റി​ൽ 205 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ജി​ല്ല​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.