കു​ടി​വെ​ള്ള ക​ണ​ക്്ഷ​ൻ മേ​ള
Monday, October 21, 2019 11:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​തി​താ​യി കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ മേ​ള ന​ട​ത്തും. ജ​ല​അ​തോ​റി​റ്റി ഷൊ​ർ​ണു​ർ ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25ന് ​കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ് മേ​ള.

രാ​വി​ലെ 10ന് ​തു​ട​ങ്ങു​ന്ന മേ​ള മൂ​ന്നി​ന് സ​മാ​പി​ക്കും. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഉ​ട​മ​സ്ഥാ​വ​കാ​ശ​രേ​ഖ സ​മ​ർപ്പി​ക്കു​ന്ന​വ​ർ​ക്ക് ക​ണ​ക്ഷ​നു​ള്ള അ​പേ​ക്ഷാ​ഫോ​റം വി​ത​ര​ണം ചെ​യ്യും. അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​ന്നു​ത​ന്നെ തു​ക കെ​ട്ടി​വ​യ്ക്കാം. ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് 325 രൂ​പ​യും മ​റ്റ് ഗാ​ർഹി​ക ക​ണ​ക്ഷ​നു​ക​ൾ​ക്ക് 575 രൂ​പ​യും ഗാ​ർ​ഹി​കേ​ത​ര ക​ണ​ക്ഷ​നുക​ൾ​ക്ക് 1,076 രൂ​പ​യു​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്.