ലോ​ഗോ​പ്ര​കാ​ശ​നം ചെ​യ്തു
Monday, October 21, 2019 11:51 PM IST
വ​ട​ക്ക​ഞ്ചേ​രി: യു​ണൈ​റ്റ​ഡ് ക്ല​ബ് വ​ട​ക്ക​ഞ്ചേ​രി ഡി​സം​ബർ 25 മു​ത​ൽ 31 വ​രെ​യു​ള​ള തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന വോ​ളി​ബാ​ൾ യൂ​ത്ത് സൂ​പ്പ​ർ സോ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ​പ്ര​കാ​ശ​നം ചെ​യ്തു. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, മു​ൻ​മ​ന്ത്രി കെ.​ഇ ഇ​സ്മാ​യി​ലി​ന് ലോ​ഗോ ന​ല്കി​യാ​യി​രു​ന്നു പ്ര​കാ​ശ​നം.

ക്ല​ബ് ട്ര​ഷ​റ​ർ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ക​ലാ​ധ​ര​ൻ, പി.​ടി.​സ​ഫീ​ർ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പാ​ള​യം പ്ര​ദീ​പ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മാ​സ്റ്റ​ർ, വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ്വാ​മി​നാ​ഥ​ൻ, അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ, ര​വീ​ന്ദ്ര​ൻ തേ​ക്കും​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ഇ.​ബൈ​ജു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഭു​വ​ന​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.