ആ​ത്മ​ഹ​ത്യ​ാശ്രമം: യു​വാ​വ് മ​രിച്ചു
Tuesday, October 22, 2019 10:52 PM IST
വ​ണ്ടി​ത്താ​വ​ളം: ദേ​ഹ​ത്തു പെ​ട്രോ​ൾ ഒ​ഴി​ച്ചു കത്തിച്ച് ഗു​രുത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു. പ​ട്ട​ഞ്ചേ​രി പ​ടി​ഞ്ഞാ​റേ​ക്കോ​ട് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​ൻ ര​മേ​ശ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാവിലെ അ​ഞ്ച​ര​യ്ക്കാ​ണ് ബാ​ത്ത്റൂ​മി​ൽ ആ​ത്മ​ഹ​ത്യാശ്ര​മം ന​ട​ന്ന​ത്. സം​ഭ​വസ്ഥ​ല​ത്തുനി​ന്നും ആത്മ​ഹ​ത്യാകു​റി​പ്പും പോ​ലി​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ൻ ബി​സി​ന​സി​ൽ ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​യതിലുള്ള മാ​ന​സിക​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാരണമെന്നും അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.