തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, October 22, 2019 10:52 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പം യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​നു കി​ഴ​ക്കു​വ​ശ​ത്തു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​ണ് 40 വ​യ​സു തോ​ന്നി​ക്കു​ന്ന യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. യു​വാ​വി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.