നെ​ല്ലു​സം​ഭ​ര​ണം ന​ട​ത്തി​യി​ല്ലെ​ന്ന് പ​രാ​തി
Tuesday, October 22, 2019 11:14 PM IST
വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​ള്ള പോ​ത്ത​നാ​യ്ക്ക​ൻ​ച​ള്ള പാ​ട​ശേ​ഖ​ര​സ​മി​തി​യി​ൽ പ​ത്തു​ട​ണ്‍ നെ​ല്ലി​ന്‍റെ സം​ഭ​ര​ണം ന​ട​ത്തി​യി​ല്ലെ​ന്ന് പ​രാ​തി. ക​ർ​ഷ​ക​രാ​യ ബേ​ബി, സു​രേ​ഷ്, പ​ദ്മാ​വ​തി, ദേ​വ​ൻ, മ​നോ​ജ്, സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നെ​ല്ലാ​ണി​ത്.

മി​ക്ക​വ​രും ക​റ്റ​ക്ക​ള​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ലെ കി​ട​പ്പു​മു​റി​ക​ളി​ലും മ​റ്റു​മാ​യി ചാ​ക്കി​ൽ​കെ​ട്ടി​യാ​ണ് നെ​ല്ല് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ടാ​ർ​പോ​ളി​ൻ മ​റ​ച്ചും ചി​ല​ർ നെ​ല്ല് സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ നെ​ല്ല് ഉ​ണ​ക്കാ​നു​മാ​കി​ല്ല. കൃ​ഷി​ഭ​വ​നി​ൽ നെ​ല്ലു​സം​ഭ​ര​ണ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ക്കു​ന്പോ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്നി​ല്ല​ത്രേ.

മൂ​ന്നു​ദി​വ​സം​കൂ​ടി മ​ഴ​യു​ണ്ടാ​കു​മെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ന​വു​ള്ള നെ​ല്ല് എ​ങ്ങ​നെ കേ​ടാ​കാ​തെ സൂ​ക്ഷി​ക്കു​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഇ​തി​നി​ടെ ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള​യ്ക്കു​ള്ള ഞാ​റു​പാ​ക​ൽ ന​ട​പ​ടി​ക​ളും തു​ട​ങ്ങി.